കല്ലൂര്‍ വീട്ടിക്കുന്ന് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടവും മേളവും പഠനത്തിരക്കിലായ കുരുന്നുകള്‍ക്ക് ആസ്വദിക്കാനായി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുകയായിരുന്നു. നാദസ്വരവും ശിങ്കാരിമേളവും കാവടിയാട്ടവുമൊക്കെ സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടികളും ആവേശത്തിലായി. മേളത്തിനൊത്ത് ചുവട് വെച്ചും താളം പിടിച്ചുമൊക്കെ കുട്ടികള്‍ ഗംഭീരമായി തന്നെ ഉത്സവം ആഘോഷിച്ചു. ആലേങ്ങാട് അയ്യപ്പസമുദായമാണ് കുട്ടികള്‍ക്ക് ലൈവായി മേളവും വര്‍ണകാഴ്ചയും ആസ്വദിക്കാന്‍ അവസരമൊരുക്കിയത്.
കാവടിയാട്ടവും മേളവും ആസ്വദിച്ച് ആലേങ്ങാട് ശങ്കര യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
