വെള്ളിക്കുളങ്ങര ഹിന്ദുസമാജം നരസിംഹമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ കാവടി മഹോല്‍സവം ഫെബ്രുവരി രണ്ട്, മൂന്നുദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് കാവടിസെറ്റുകളാണ് ഇക്കുറി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. രണ്ടിന് വൈകുന്നേരം കുട്ടികളുടെ കലാപരിപാടികള്‍, മൂന്നിന് രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെ കൊടകര ഉണ്ണിയുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, ഉച്ചക്ക് 1.15ന് കാവടിവരവ്, 2.30ന് കാവടിസെറ്റുകള്‍ ഒരുമിച്ചുചേര്‍ന്നുള്ള കൂടിയാട്ടം, വൈകുന്നേരം ഏഴിന് താലംവരവ്, 7.30ന് തിരുവാതിരക്കളി, രാത്രി എട്ടിന് കോമഡി ഷോ, 10.30ന് പഞ്ചാരിമേളം, പുലര്‍ച്ചെ ഒന്നിന് കാവടിയാട്ടം എന്നിവയുണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് സുരേഷ് തൃക്കാശേരി, സെക്രട്ടറി പ്രഭാകരന്‍ കല്ലുംപുറം, വൈസ് പ്രസിഡന്റ് സുകു ആനാമ്പലം, വിബിന്‍ കല്ലുംപുറം എന്നിവര്‍ പങ്കെടുത്തു.
വെള്ളിക്കുളങ്ങര ഹിന്ദുസമാജം നരസിംഹമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ കാവടി മഹോല്‍സവം
