(വിഒ) പൊതുവിദ്യാലയ മികവുകളുടെ വ്യാപനം ലക്ഷ്യമാക്കി എസ്‌സിഇആര്‍ടിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സീസണ്‍ 5 ന്റെ ഭാഗമായി കോടാലി സ്‌കൂളിലെ ‘ഹൃദ്യം ‘ പദ്ധതി നിരീക്ഷിക്കുന്നതിനായാണ് ് സംഘം എത്തിയത്. കുട്ടികളെ സ്വാശ്രയശീലരാക്കുന്നതിന്റെ ഭാഗമായി വിദ്യാലയം നടത്തി വരുന്ന ചവിട്ടി, ചന്ദനത്തിരി ,സോപ്പ് ഓയില്‍, സ്‌ക്വാഷ്,പേപ്പര്‍ ബാഗ് എന്നിവയുടെ നിര്‍മാണവും തുന്നല്‍ പരിശീലനവും സംഘം നേരില്‍ കണ്ട് വിലയിരുത്തി. രഞ്ജിത് സുഭാഷ് , ഡോ: എന്‍.എസ്. വിനിജ, പി.സി. സിജി എന്നിവരടങ്ങുന്ന എസ്‌സിഇആര്‍ടി സംഘമാണ് വിദ്യാലയ സന്ദര്‍ശനം നടത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്ഥാപനത്തില്‍ നിന്നുള്ള മൂന്നംഗ സംഘം കോടാലി ഗവ. എല്‍പി സ്‌കൂള്‍ സന്ദര്‍ശിച്ചു
