ചൊവ്വാഴ്ച വൈകീട്ട് ചമയപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വൈകീട്ട് 7.30 ന് ചാലക്കുടി വൈറല്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ 5 ന് ഗണപതിഹോമം 5.15 ന് ചറനിറയ്ക്കല്‍, 6ന് ഉഷപൂജ, 7.00 മണിക്ക് നവകം, പഞ്ചഗവ്യം 9 മുതല്‍ 11 വരെ ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും ശീവേലി എഴുന്നള്ളിപ്പില്‍ തൃക്കൂര്‍ രാജന്‍ മാരാരുടെ നേത്യത്വത്തില്‍ പഞ്ചവാദ്യം ഉണ്ടായിരിക്കുന്നതാണ്. 10 മുതല്‍ പ്രസാദ ഊട്ട്. കാഴ്ചശീവേലിക്ക് ശേഷം 11 മണിക്ക് കാര്യസിദ്ധിപൂജ, ഉച്ചതിരിഞ്ഞ് 6.15 ന് ദീപാരാധന, വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് വര്‍ഷങ്ങളായി മതിക്കുന്ന് വേല മഹോത്സവം മേളത്തിന്റെ അമരക്കാരനായ കിഴക്കൂട്ട് അനിയന്‍മാരാരെ ക്ഷേത്രക്ഷേമസമിതി ആദരിയ്ക്കും. 7.കുടമാറ്റം, 7.15 ന് വേലകളിയും നടക്കും. തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സുരേഷ് നെല്ലിശേരി, മണികണ്ഠന്‍ തൊട്ടിപറമ്പില്‍, സുനില്‍കുമാര്‍ തെക്കൂട്ട്, സുകുമാരന്‍ അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും പ്രതിഷ്ഠാദിനവും ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
