ജീവന്‍ രക്ഷിക്കാനായത് തലനാരിഴയ്ക്ക്. എച്ചിപ്പാറ പാലിശ്ശേരി 78 വയസുള്ള അലവിക്കാണ് പരുക്കേറ്റത്. തുമ്പികൈകൊണ്ടുള്ള ആക്രമണത്തില്‍ വയോധികന്റെ തോളിന് പരുക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടയില്‍ വയോധികന്‍ കുറുമാലി പുഴയില്‍ വീണു. തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ടാപ്പിങിനിടെ കാട്ടാനയുടെയും കുട്ടിയാനയുടെയും മുന്‍പില്‍ പെടുകയായിരുന്നു അലവി. വയോധികനെ വേലൂപാടം സെന്റ് ജോസഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടാന യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഭവവും ഉണ്ടായി. കാട്ടാനഭീതിയില്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ജോലിക്ക് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പരാതി ഉയരുന്നുണ്ട്. കാട്ടാനശല്യം രൂക്ഷമായ ഇവിടെ വനംവകുപ്പ്, പൊലീസ് സംവിധാനങ്ങളുടെ നിരീക്ഷണം കര്‍ശനമാക്കണമെന്ന് പഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തൊടി ആവശ്യപ്പെട്ടു
എച്ചിപ്പാറയില്‍ വയോധികന് നേരെ കാട്ടാനയുടെ പരാക്രമം
