പ്രായാധിക്യത്തെ മറന്ന് കൃഷി പണിയില്‍ സജീവമായ മറ്റത്തൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ 96 വയസുകാരി പുതു തലമുറയ്ക്ക് മാതൃകയാണ്. കാവുങ്ങല്‍ ഇട്ട്യേച്ചന്റെ ഭാര്യ അന്നമ്മയാണ് കൃഷിയെ സ്‌നേഹിച്ച് ഇപ്പോഴും കൃഷി പണിയില്‍ സജീവമായിരിക്കുന്നത്. വാഴ, കപ്പ, കൂര്‍ക്ക, ചേന ചേമ്പ് വിവിധ തരം പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തു കൃഷി ചെയ്യുവാനും മറ്റത്തൂരിന്റെ അമ്മൂമ്മ തയ്യാറാണ്. പുത്തന്‍തലമുറയ്ക്ക് പുതിയ പാഠം നല്‍കിയ അന്നമ്മയ്ക്ക് സൗഹൃദ കൂട്ടായ്മയുടെ ആദരവൊരുക്കി. 2023 ലെ യുവ കര്‍ഷക അശ്വനി ലിതു മന്തരപ്പിള്ളി ആദരിച്ചു. കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം ഔസേഫ് പാലത്തിങ്കല്‍ കൈമാറി. ശാലിനി ജോയ്, വിജിത്ത് വര്‍ഗ്ഗീസ്, സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. രതീഷ് പറപറമ്പില്‍, ലിനൊ മൈക്കിള്‍, ബിറ്റു ബോബി, പ്രിയ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ 96 വയസുകാരി പുതു തലമുറയ്ക്ക് മാതൃകയാണ്
