തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അംഗം സലീഷ് ചെമ്പാറയുടെ നേതൃത്വത്തില്‍ 14ാം വാര്‍ഡ് യൂത്ത് വിങ്ങും വാര്‍ഡ് കുടുംബശ്രീ എ ഡി എസ് കമ്മിറ്റിയും അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും പാലയ്ക്കപറമ്പില്‍ നടത്തി. ടി.എന്‍. പ്രതാപന്‍ എംപി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ടില്‍, സൈമണ്‍ നമ്പാടന്‍, അനു പനങ്കൂടന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കല്ലൂര്‍ ബാബു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിബനന്‍ ചുണ്ടേലപറമ്പില്‍, സന്ദീപ് കണിയത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുപമ വിജയന്‍, ജോണ്‍സണ്‍ അവിട്ടത്തൂക്കാരന്‍, ഷാന്റോ തറയില്‍, ഷാജു പാലത്തിങ്കല്‍, ബിന്‍സി സിജോ, സന്തോഷ് നമ്പാടന്‍, രാഘവന്‍ മുളങ്ങാടന്‍, വിജിത വേണു എന്നിവര്‍ സന്നിഹിതരായിരുന്നു. GENERAL MEDICINE, GENERAL SURGERY, GYNECOLOGY, PATHOLOGY, ORTHOPAEDIC, OPTHALMOLOGY, PHARMACY വിഭാഗങ്ങളിലായി വിദഗ്ദരായ മെഡിക്കല്‍സംഘത്തിന്റെ പരിശോധന ഉണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത ആളുകള്‍ക്ക് തുടര്‍ചികിത്സക്കായി അമല ആശുപത്രിയില്‍ അമ്പതു ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും പാലയ്ക്കപറമ്പില്‍ നടത്തി
