രാവിലെ ഗണപതിഹോമം, പറനിറയ്ക്കല്‍, നവകം. പഞ്ചഗവ്യം, തുടര്‍ന്ന് ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടന്നു. തൃക്കൂര്‍ രാജന്‍ മാരാരുടെ നേത്യത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. കാഴ്ചശീവേലിക്ക് ശേഷം കാര്യസിദ്ധിപൂജ ഉണ്ടായിരുന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ കാഴ്ചശീവേലി നടന്നു. കൂട്ടിഎഴുന്നള്ളിപ്പില്‍ ഗജരാജന്‍ പാമ്പാടി രാജന്‍ തിടമ്പേറ്റി. വര്‍ണശബളമായ കുടമാറ്റവും തുടര്‍ന്ന് വേലകളിയും നടത്തി. വര്‍ഷങ്ങളായി മതിക്കുന്ന് വേല മഹോത്സവം മേളത്തിന്റെ അമരക്കാരനായ കിഴക്കൂട്ട് അനിയന്‍മാരാരെ ക്ഷേത്രക്ഷേമസമിതി ആദരിച്ചു. തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് നീലകണ്‍ഠന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സുരേഷ് നെല്ലിശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, ക്ഷേമസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ തെക്കൂട്ട്, ട്രഷറര്‍ സജീവന്‍ പണിയ്ക്കപറമ്പില്‍, വൈസ് പ്രസിഡന്റ്മാരായ സുനില്‍ കുഴിച്ചാമഠത്തില്‍, സുരഭിദാസ് പത്താഴക്കാടന്‍, ജോയിന്റ് സെക്രട്ടറിമാരായ ജയന്‍ പൊട്ടംകണ്ടത്തില്‍, ദിലീപ് മുളങ്ങാട്ടുകര, സുബിന്‍ പൂന്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും പ്രതിഷ്ഠാദിനവും ആഘോഷിച്ചു
