nctv news pudukkad

nctv news logo
nctv news logo

Kerala news

കുറുമാലിക്കാവ് കുംഭഭരണി മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് വ്യത്യസ്തക്കാഴ്ചയായി ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശില്‍പം

ക്ഷേത്രത്തിന്റെ ആല്‍മരച്ചുവട്ടിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശില്‍പത്തിന്റെ പ്രദര്‍ശനമൊരുക്കിയത്. പുതുക്കാട് കണ്ണംപുത്തൂര്‍ സ്വദേശി കിഴക്കുംമുറി സജീവനാണ് ഈ ഉദ്യമത്തിന്റെ ശില്‍പി. തെച്ചികോട്ട്കാവ് രാമചന്ദ്രനും സാരഥികളായ രാമേട്ടനേയും കടുക്കനേയും മരത്തടിയിലാണ് കൊത്തിയെടുത്തിരിക്കുന്നത്. മേളവും ഗജവീരന്മാരെയും കാണാനെത്തിയവര്‍ക്ക് ഒരു പുതുക്കാഴ്ചയായിരുന്നു ഇത്. കുംഭഭരണി മഹോത്സവത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സാന്നിധ്യം കൊമ്പന്റെ ഫാന്‍സിനും അഭിമാനമായി. കുറുമാലിക്കാവ് ഭഗവതി ക്ഷേത്ര മൈതാനിയില്‍ എത്തിയവര്‍ കണ്ടും കേട്ടും ആല്‍മരച്ചുവട്ടിലേക്ക് എത്തി ഒരു നോക്ക് തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാന്‍. ശില്‍പി സജീവനെയും കാഴ്ചക്കാര്‍ അഭിനന്ദിച്ചാണ് മടങ്ങിയത്. ബിജെപി …

കുറുമാലിക്കാവ് കുംഭഭരണി മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് വ്യത്യസ്തക്കാഴ്ചയായി ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശില്‍പം Read More »

ജില്ലയിലെ പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ആഘോഷിച്ചു

ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ചശീവേലി എന്നിവ നടന്നു. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍ മാരാരും പ്രാമാണിത്വം വഹിച്ചു. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. രാത്രി പ്രധാന ചടങ്ങായ നന്തിക്കര മുല്ലക്കല്‍ പറയന്റെ പന്തല്‍ വരവും തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും ക്ഷേത്രത്തിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷംകൊടകര ഉണ്ണിയും സംഘവും അവതരിപ്പിച്ച തായമ്പക, പുറത്തേക്കെഴുന്നള്ളിപ്പ്എന്നിവയും ഉണ്ടായിരുന്നു.

പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു

അരനൂറ്റാണ്ടായി മണ്ഡലത്തിന്റെ പ്രധാന ആവശ്യമായിരുന്നു തോട്ടുമുഖം പദ്ധതി. വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കാര്‍ഷിക ജലസമൃദ്ധി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാര്‍ഷീകോത്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃക്കൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. കൊടകര മണ്ഡലത്തിന്റെ …

പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു Read More »

gold rate

സ്വര്‍ണ വില വീണ്ടും താഴേക്ക്; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില ഇന്ന്

സംസ്ഥാനത്തെ സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്, വ്യാഴാഴ്ച സ്വർണ വില 80 രൂപ ഇടിഞ്ഞ് 45,520 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഈ ആഴ്ചയിൽ തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തുടർച്ചയായി സ്വർണ വില ഇടിയുകയാണ്. മൂന്ന് ദിവസത്തിനിടെ 640 രൂപ കുറഞ്ഞതോടെ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി ഡിസംബർ 13 ന് ശേഷം – …

സ്വര്‍ണ വില വീണ്ടും താഴേക്ക്; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില ഇന്ന് Read More »

കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ ആദരിച്ചു

നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2024 ഹൈദരാബാദ് തെലുങ്കാനയില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പില്‍ 4 x 100 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും വനിത സഹകരണ സംഘം മെമ്പറും കൂടിയായ കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ തൃക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സന്ദീപ് കണിയത്തിന്റെ നേതൃത്ത്വത്തില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, …

കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ ആദരിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ സംരഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്ബ്‌സിഡി മേള സംഘടിപ്പിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, മേഴ്‌സി സ്‌ക്കറിയ, കെ കെ സലീഷ്, ഷീബ നിഗേഷ്, ഹനിത ഷാജു, വ്യവസായ വകുപ്പ് വികസന ഓഫീസര്‍ സെബി, കനറാ ബാങ്ക് തൃക്കൂര്‍ ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംരഭകര്‍ക്ക് ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ലൈസന്‍സ്, അനുമോദനപത്രം എന്നിവ വിതരണം ചെയ്തു.

പാലിയേക്കരയില്‍ പാടത്ത് തീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വരുന്ന പാടത്തെ പുല്ലിനാണ് തീ പിടിച്ചത്

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഉപയോഗശൂന്യമായ പാടത്ത് തീപടര്‍ന്നതോടെ ദേശീയപാതയിലേക്ക് വ്യാപകമായി പുക ഉയര്‍ന്നു. ചില സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടനുഭവിച്ചു. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും പാടത്തേക്ക് വാഹനം ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാറ്റിന്റെ ശക്തിയില്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചു. പാലിയേക്കര പാടത്തുനിന്ന് പുലക്കാട്ടുകര പാടത്തേക്കും തീ പടര്‍ന്നു. മൂന്നു മണിക്കൂറോളം നേരത്തെ പരിശ്രത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫോറസ്ട്രി കോളേജ് ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ഇ വി അനൂപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി കെ കുഞ്ഞാമു, അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ഷൈന്‍ ജി, എന്‍ എസ് എസ് ക്ലബ്ബ് അഡ്വൈസര്‍ ഡോ. ശ്രീജിത്ത് …

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് Read More »

കൊടകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രനില ഗിരീശന്‍, സി.എ. റെക്‌സ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഒ.വി. വീനിത എന്നിവര്‍ പ്രസംഗിച്ചു. കിലയിലെ ഉദ്യോഗസ്ഥരായ റെനില്‍, സില്ല എന്നിവരുടെ നേതൃത്വത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മൂന്നുദിവസത്തെ തൊഴില്‍ പരിശീലനം നടക്കുന്നത്.

തിരുനെല്‍വേലിയില്‍ നടന്ന ദേശീയ വെറ്ററന്‍സ് മീറ്റില്‍ തിളങ്ങി കല്ലൂര്‍ സ്വദേശിനി പി.എ. മല്ലിക

ജാവലിന്‍, ഷോട്ട് പുട്ട് എന്നിവയില്‍ സ്വര്‍ണ മെഡലും ഡിസ്‌ക്‌സ്, ഹാമര്‍ത്രോ എന്നീ ഇനങ്ങളില്‍ വെള്ളി മെഡലുമാണ് നേടിയത്. 2023 ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന തൃശൂര്‍ ജില്ല വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍, ഷോപ്പ്പുട്ട്, ഡിസ്‌കസ് ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. അതേ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന തല വെറ്ററന്‍സ് മീറ്റില്‍ ജാവലിന്‍, ഷോട്ട് പുട്ട്, ഡിസ്‌കസ്, ഹാമര്‍ ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. …

തിരുനെല്‍വേലിയില്‍ നടന്ന ദേശീയ വെറ്ററന്‍സ് മീറ്റില്‍ തിളങ്ങി കല്ലൂര്‍ സ്വദേശിനി പി.എ. മല്ലിക Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ് അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. കാഴ്ച പരിമിതര്‍ക്കുള്ള ലോക ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സാന്ദ്ര ഡേവീസിനെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.എക്‌സ്. റോയ് തോമസ,് പ്രധാന അധ്യാപിക സിനി എം. കുര്യാക്കോസ്, ഒ എസ് എ പ്രസിഡന്റ് ഡേവിസ് വറീത്, പിടിഎ വൈസ് പ്രസിഡന്റ് …

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു Read More »

റോഡ് വികസനത്തിനും പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അവതരിപ്പിച്ചു

2 കോടി 8 ലക്ഷം രൂപയും 1 കോടി 93 ലക്ഷം രൂപയുമാണ് രണ്ടു മേഖലകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നത്. കൃഷിക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1 കോടി 5 ലക്ഷം രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെ 22,2140657 രൂപ വരവും 22,0030549 രൂപ ചെലവും 21,10108 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തില്‍ പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

മരോട്ടിച്ചാലില്‍ തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരുക്കേറ്റു

ആശാരിക്കുടിയില്‍ ജോര്‍ജ്കുട്ടി, മാളിയേക്കല്‍ വീട്ടില്‍ ഷാജു, വടക്കാഞ്ചേരി വീട്ടില്‍ സാജന്‍, നെടിയാനിക്കുടിയില്‍ വില്‍സന്‍ എന്നിവര്‍ക്കും ഒരു വഴിയാത്രക്കാരനുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോര്‍ജുകുട്ടിയുടെ പറമ്പിലെ മരത്തിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിയിരുന്നത്. ജോര്‍ജ്കുട്ടിയെയും പറമ്പില്‍ പണിക്കുവന്ന ഷാജുവിനെയും തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് അന്തരിച്ചു

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ . ഭാര്യ ആനി മക്കൾ ഫ്രാൻസി , ആൻസി ജോയ്സി, മരുമക്കൾ ഷാജു, ജോബി, ഡെയ്സൻ

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നന്തിപുലം ഗവ യുപി സ്‌കൂളില്‍ എല്‍ഇഡി അലങ്കാര ലൈറ്റ് നിര്‍മാണ പരിശീലനത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി സുദര്‍ശന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. പിടിഎ പ്രസിഡന്റ് പി.പി.ആന്റു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക വി.എ. ശ്രീജയ, കോ ഓഡിനേറ്റര്‍ പി.ആര്‍.വിദ്യ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, അംഗം സജിനി സന്തോഷ്, ഡോ.കവിത, ഹെല്‍ത്ത്് ഇസ്പെക്ടര്‍ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ സ്പര്‍ശം പദ്ധതിക്കു കീഴില്‍ ആരംഭിച്ച ഹാപ്പിനസ് പ്രോജക്ടിന്റെ ഭാഗമായി എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ രോഗികള്‍ക്കായി ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖല കണ്‍വന്‍ഷന്‍ സിഐടിയു കൊടകര ഏരിയ ട്രഷര്‍ പി.സി. ഉമേഷ് ഉദ്ഘാടനം ചെയ്തു

ഫിലോമിന ഫ്രാന്‍സിസ്, ടി.എ.കൃഷ്ണന്‍, ടി.ആര്‍.ശ്രീനിവാസന്‍, പി.ജി.ഷാജി, ഐ.എസ്.ഷാജു, സുജാത ഷാജി, രേഖ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.എസ്.ഷാജുവിനെ പ്രസിഡന്റായും പി.ജി. ഷാജിയെ സെക്രട്ടറിയായും സന്ദീപിനെ ട്രഷറായും തിരഞ്ഞെടുത്തു

കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജിമ്മി മഞ്ഞളി വീണ്ടും ചുമതലയേറ്റു

സ്ഥാനാരോഹണചടങ്ങ് മുന്‍ എംഎല്‍എ എം.കെ.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, നേതാക്കളായ കെ.പരമേശ്വരന്‍ നായര്‍, പോള്‍സണ്‍ തെക്കുംപീടിക, പി.ടി.വിനയന്‍, സിജോ പുന്നക്കര, ഇ.എം.ഉമ്മര്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, കെ.രാധാകൃഷ്ണന്‍, ജിജോ ജോണ്‍, ഹരന്‍ ബേബി, കെ. രജനി, അല്‍ഫോണ്‍സ സ്റ്റിമ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലം അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ. പരമേശ്വരനെ ആദരിച്ചു.

ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു

രാവിലെ ശീവേലി, പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് കാഴ്ചശീവേലി, പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകീട്ട് കൂട്ടിഎഴുന്നള്ളിപ്പ്, പാണ്ടിമേളം, തായമ്പക, രാത്രി ഡാന്‍സ് ഡ്രാമ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തൃശൂരില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വേണമെന്നാണ് തൃശൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കുകയും ചെയ്യും. …

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »