കാരികുളം മുല്ലപള്ളി ആമിനയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.കഴിഞ്ഞദിവസമായിരുന്നു സംഭവം. ആമിന ജോലിയ്ക്ക് പോയ സമയത്താണ് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. വീടിനുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലുമായിരുന്നുവെന്ന് ആമിന പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കാരികുളത്ത് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
