കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.എം. സുമ എന്നിവര്‍ പ്രസംഗിച്ചു. മുപ്പത്തിയാറ് വര്‍ഷത്തില്‍പരം പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പ്രതിദിനം 8 ലക്ഷം ലിറ്റര്‍ ശുദ്ധീകരണശേഷിയും
ഒരു ലക്ഷം ലിറ്റര്‍ ശേഷിയുളള ഗ്രൗണ്ട് ലെവല്‍ ടാങ്കും ഉള്‍പ്പെടുന്നതാണ് മുപ്ലിയം പദ്ധതി. 2019-20 സ്‌റ്റേറ്റ്പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയും 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുമാണ് പദ്ധതി നവീകരണത്തിനുവേണ്ടി വകയിരുത്തിയിരുന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 2, 10 വാര്‍ഡുകളിലേക്കും മറ്റത്തൂര്‍ പഞ്ചായത്തിലെ 2, 4, 5 വാര്‍ഡുകളിലേക്കും ശുദ്ധജലം വിതരണം നടത്തുന്ന പദ്ധതിയാണ് മുപ്ലിയം ശുദ്ധജല പദ്ധതി.
വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫില്‍റ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
