പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. പീച്ചി ഡിഎഫ്ഒ പി.എം. പ്രഭു മുഖ്യാഥിതിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് ചാലിയാത്തൊടി, റോസിലി തോമസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എം. മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുക, ടൂറിസം മേഖലയില്‍ എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി എച്ചിപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന് നിര്‍മിച്ച വാട്ടര്‍ എടിഎം നാടിന് സമര്‍പ്പിച്ചു
