nctv news pudukkad

തൃക്കൂര്‍ പഞ്ചായത്തിലെ പാലയ്ക്കപറമ്പില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കെട്ടിടം പണിയുന്നതെന്ന് ആരോപണം

പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങളും ഇടതു നേതാക്കളും ചേര്‍ന്ന് കെട്ടിട നിര്‍മാണം തടഞ്ഞു. പുറമ്പോക്ക് ഭൂമി കൈയ്യേറിയാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായും ഇടത് നേതാക്കള്‍ പറയുന്നു. വീണ്ടും 3 കെട്ടിടങ്ങളാണ് ഇവിടെ പണിയുന്നത്. പഞ്ചായത്തിന്റെ തൊട്ടുമുന്‍പില്‍ നടക്കുന്ന നിര്‍മാണം ഭരണകക്ഷി അംഗങ്ങളുടെ മൗനാനുവാദത്തോടെയാണെന്നാണ് സിപിഎം ആരോപണം. ഡിവൈഎഫ്‌ഐ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കപില്‍രാജ്, കെ.എസ്. റോസല്‍രാജ്, ടി.എം. രാജേഷ്, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *