nctv news pudukkad

nctv news logo
nctv news logo

പാലപ്പിള്ളി, വെള്ളിക്കുളങ്ങര ളള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ വന്യജീവികളുടെ ആക്രമണം തടയുന്നത് സംബന്ധിച്ച് തൃശ്ശൂര്‍ ഇഇഎ ഓഫീസില്‍ അധികൃതരുടെ യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് അംഗം ഇ.കെ. സദാശിവന്‍, പഞ്ചായത്ത് അംഗം അഷ്‌റഫ് ചാലിയത്തൊടി, തൃശൂര്‍ സിസിഎഫ്ആര്‍ അടലരശന്‍, ചാലക്കുടി ഡിഫ്ഒ വെങ്കിടേശ്വര്‍, പാലപ്പിള്ളി, ചിമ്മിനി, വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്ലാന്റേഷന്‍ കമ്പനികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അടിക്കാടുകള്‍ ഉടന്‍ വെട്ടിമാറ്റാനും ആനക്കൂട്ടങ്ങളെ ഉള്‍ക്കാടുകളിലേക്ക് കയറ്റി വിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഒരു കര്‍മ പദ്ധതി തയ്യാറാക്കും. ഇതിന് സിസിഎഫ്, ഡിഫ്ഒ എന്നിവര്‍ നേതൃത്വം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ ആലോചനകള്‍ക്കായി ഫെബ്രുവരി 26ന് 11.30 ക്ക് വരന്തരപ്പിള്ളി പഞ്ചായത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. നേരത്തെ വനം വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍നടപടിയായാണ് യോഗം വിളിച്ചു ചേര്‍ത്തത്.

Leave a Comment

Your email address will not be published. Required fields are marked *