മുരിയാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്കും മാലിന്യ ശേഖരണത്തിന്റെ ഭാഗമായി കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കി
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം നിജി വത്സന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കി. മുരിയാട് എ യു പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുബിനേതൃത്വം നല്‍കി. ആനന്ദപുരം ഗവ. യുപി …