മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, കൊള്ളിക്കുന്ന് പ്രദേശങ്ങളില്‍ ചെള്ളുശല്യം അനുഭവപ്പെടുന്നതായി പരാതി
ചെറുപ്രാണികളായ ഇവ ദേഹത്ത് കയറിയാല്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇവിടത്തെ മരങ്ങളിലും ചെടികളിലും നൂറുകണക്കിന് ചെള്ളുകളാണ് കൂട്ടമായി കാണപ്പെടുന്നത്. മാന്‍ ചെള്ള് എന്നറിയപ്പെടുന്ന പ്രാണികളാണ് ഇവയെന്ന് പറയുന്നു. വാര്‍ഡ് അംഗം ലിന്റോ പള്ളിപറമ്പന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ചെള്ളുകളെ നശിപ്പിക്കുന്നതിനുള്ള മരുന്ന് വീടുകളില്‍ വിതരണം ചെയ്തു. പ്രദേശത്ത് കാണപ്പെടുന്ന ചെള്ളുകള്‍ അപകടകാരികളാണോ എന്ന് പരിശോധിക്കാന്‍ മണ്ണുത്തി സര്‍വകലാശാലയില്‍ സൗകര്യം ഒരുക്കുമെന്ന് വെറ്ററിനറി അധികൃതര്‍ ഉറപ്പുനല്‍കിയതായി വാര്‍ഡ് അംഗം അറിയിച്ചു.