nctv news pudukkad

nctv news logo
nctv news logo

മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റര്‍ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

കോഴിക്കോട് സ്വദേശി ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി സാഹിന എന്നിവരാണ് പിടിയിലായത്. (വി.ഒ) എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊടകര പാലത്തിന് സമീപത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. പരിശോധനകള്‍ ഒഴിവാക്കുന്നതിനായി ദമ്പതികള്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. വീട്ടില്‍ ധരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രി വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് ബ്രാന്റുകളിലായി 72 ലിറ്റര്‍ മദ്യമാണ് കാറില്‍ നിന്നും പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. (ബൈറ്റ്.. പി.കെ സതീഷ് കുമാര്‍, തൃശൂര്‍ അസി.എക്‌സൈസ് കമ്മീഷണര്‍) ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ എത്തിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം കൊണ്ടുപോയിരുന്നതെന്ന് അന്വേഷിക്കുമെന്നും എക്‌സൈസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *