കുറഞ്ഞ ചിലവില്‍ ക്യാന്‍സര്‍ രോഗികള്‍ക്കടക്കം തിരുവനന്തപുരത്തെത്താനും ഗുരുവായൂരില്‍ നിര്‍മ്മാല്യ ദര്‍ശനം, വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് തൃശൂരില്‍ നിന്ന് കണക്ഷന്‍ ട്രെയിന്‍ എന്ന നിലയിലും ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് പുതുക്കാടുകാര്‍ക്ക് ഗുണകരമാണെന്ന് നിവേദനത്തില്‍ പറയുന്നു. മണ്ഡലത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനെന്ന നിലയില്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സ്‌റ്റോപ്പ് റെയില്‍വേ പരിഗണിക്കണമെന്ന് ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എ. അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.
പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് ബിജെപി പുതുക്കാട് മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി
