കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യുണിയന്‍ ജില്ലയില്‍ അഞ്ചു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു
ഇതിന്റെ ഭാഗമായി പെന്‍ഷനേഴ്‌സ് യുണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റി അളഗപ്പ നഗര്‍ പഞ്ചായത്തിലെ വട്ടാണാത്രയിലുള്ള ഗുണഭോക്താവിനാണ് വീട് നല്‍കുന്നത്. മെയ് ഒന്നിന് വീട് കൈമാറാവുന്ന വിധത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. വീടിന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച രാവിലെ 9ന് ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍ നിര്‍വഹിക്കും. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനാവും.