പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം.വി. ലോനപ്പന്‍ വിരമിച്ചു. യാത്രയയപ്പ് സമ്മേളനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം അസി. രജിസ്ട്രാര്‍ ബ്ലിസന്‍ സി. ഡേവീസ് വിശിഷ്ട സാന്നിധ്യമായി. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാന്‍സിസ്, മുന്‍ പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഭരണസമിതി അംഗം കെ.ജെ. ജോജു, മുന്‍ വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, മുന്‍ ഭരണ സമിതി അംഗം വി.കെ. വേലുക്കുട്ടി, സെക്രട്ടറി കെ.വി. അനിത, ജീവനക്കാരുടെ പ്രതിനിധി പി.വി. ബൈജു എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം.വി. ലോനപ്പന്‍ വിരമിച്ചു
