പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പഞ്ചായത്ത് അംഗം നിജി വത്സന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബാലചന്ദ്രന്‍ , വായനശാല പ്രസിഡന്റ് വിദ്യ വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, വായനശാല സെക്രട്ടറി സവിത ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാല വായനശാല പ്രവര്‍ത്തകരായ ശാന്ത, രത്‌നം ശിവന്‍, സാവിത്രി മാമ്പുള്ളി, ലീല പാട്ടത്തില്‍, കുഞ്ചിയമ്മ, ശ്രീദേവി അന്തര്‍ജനം എന്നിവരേയും മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച രതിയേയും ആശാവര്‍ക്കര്‍ കൊച്ചുത്രേസ്യയും ചടങ്ങില്‍ ആദരിച്ചു. സുഭദ്രയുടെ നേതൃത്വത്തിലുള്ള ജെ.പി മഹിളാ സമാജം പഞ്ചായത്തിന് വിട്ട് തന്ന സ്ഥലത്താണ് വായനശാലക്ക് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് 5.25 ലക്ഷം ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടിയുടെ ഭാഗമായി ആനന്ദപുരത്തെ ജെ.പി. സ്മാരക വനിത വായനശാലയ്ക്ക് പുതിയതായി പണിതീര്‍ത്ത കെട്ടിടം നാടിന് സമര്‍പ്പിച്ചു
