വെള്ളിയാഴ്ച 27 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ഒരേ സമയം പള്ളിയിലെത്തി സമാപിച്ചു. ശനിയാഴ്ച രാവിലെ ഫാ. സെബി പുത്തൂരിന്റെ കാര്‍മിക്ത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. സ്റ്റാര്‍സന്‍ കള്ളിക്കാടന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടായി. വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസി. വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്‍ ബിജു തെക്കന്‍, ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ് ചക്കാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളിയിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
