അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും പാലയ്ക്കപറമ്പില്‍ നടത്തി
തൃക്കൂര് ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അംഗം സലീഷ് ചെമ്പാറയുടെ നേതൃത്വത്തില്‍ 14ാം വാര്‍ഡ് യൂത്ത് വിങ്ങും വാര്‍ഡ് കുടുംബശ്രീ എ ഡി എസ് കമ്മിറ്റിയും അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും പാലയ്ക്കപറമ്പില്‍ നടത്തി. ടി.എന്‍. പ്രതാപന് എംപി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ മോഹനന് തൊഴുക്കാട്ടില്‍, സൈമണ്‍ നമ്പാടന്, അനു …