വളഞ്ഞുപാടത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള പുതുക്കാട് പഞ്ചായത്തിന്റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുതുക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു
ഈ മാസം 22ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പുതുക്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആറാം വാര്‍ഡിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് ഒരു മാലിന്യ സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. മാലിന്യ പാര്‍ക്കില്‍ ഫീകല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, അറവുശാല, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം എന്നിവ അടങ്ങുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത്രയധികം ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് നടപടിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. പ്രതിഷേധ പരിപാടികള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ. …