കനത്തമഴയില്‍ പുതുക്കാട് കുറുമാലിപ്പുഴയിലെ നാല് താല്‍ക്കാലിക ചിറകളും തകര്‍ന്നു
കന്നാറ്റുപാടം, കാരികുളം, തോട്ടുമുഖം, വാസുപുരം ചിറകളാണ് പൊട്ടിയത്. ചൊവ്വാഴ്ച രാത്രിയിലെ കനത്തമഴയിലായിരുന്നു സംഭവം. വേനലില്‍ ജലം സംഭരിക്കുന്നതിന് വേണ്ടിയാണ് കുറുമാലിപ്പുഴയില്‍ ചിറകെട്ടുന്നത്. സാധാരണ വര്‍ഷകാലത്ത് പൊട്ടാറുള്ള ചിറയാണ് വേനല്‍മഴയില്‍ തകര്‍ന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചിറകള്‍ പൂര്‍ണമായും തകരാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതേസമയമാണ് ഈ വര്‍ഷത്തെ വേനല്‍മഴയില്‍ ചിറകള്‍ പൂര്‍ണമായും തകര്‍ന്നത്. ചിറകള്‍ തകര്‍ന്നത് അവസാനഘട്ട പണികള്‍ നടക്കുന്ന പന്തല്ലൂര്‍ കുണ്ടുകടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു.