ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ടി.കെ. സന്തോഷ് ക്ലാസ്സ് നയിച്ചു. പ്രധാനാധ്യാപിക എം.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ജെആര്‍സി പ്രതിനിധി കെ.എസ്. ജിതിന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് പുഷ്‌കല, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ ഷീബ, അധ്യാപകരായ രമ്യ, മാലിനി, രശ്മി, വിജി, ഫിജി, സൗമിനി, സീന, ടീന എന്നിവര്‍ സന്നിഹിതരായി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുതുക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
