പുസ്തക ചലഞ്ചു പ്രകാരം ജൂലൈ 1 മുതല്‍ ഒരു മാസം അഞ്ചു പുസ്തകങ്ങള്‍ വായിച്ച് അധ്യാപകരോട് അഭിപ്രായം പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ നേടാം. വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂട്ടി വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വരെ നേടാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കുറച്ച് കൊണ്ട് വന്ന് വായനയിലേക്കും പുസ്തകങ്ങളിലേക്കും തിരിച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുസ്തക ചലഞ്ച് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, വാര്‍ഡ് അംഗം ദിനില്‍ പാലപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റോയ് തോമസ് പി. എക്‌സ്, പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, പി ടി എ പ്രസിഡന്റ് സോജന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ ക്ലബ് കണ്‍വീനര്‍ എം.ബി. സജീഷ്, അധ്യാപകരായ മഞ്ജുഷ മാത്യു, ടി. പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യത്യസ്തമായ പുസ്തക ചലഞ്ചുമായി സ്‌കൂള്‍ സാഹിത്യ ക്ലബ്ബ്
