എച്ച്എംഎസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടിശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുക, ഓണത്തിന് ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രത്യേക ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ആഗസ്റ്റ് മാസം ഇരുപതാം തീയതി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുവാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. ശങ്കരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, ഭാരവാഹികളായ പി.വി. തമ്പാന്‍, എം.പി. ശിവാനന്ദന്‍, ഐ.എ. റപ്പായി, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വനിത ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജ ദാസ്, പി.എം. നാണു, എല്‍ദോ ജോസഫ്, അജി ഫ്രാന്‍സിസ,് ഷാജന്‍ മഞ്ഞളി, കെ.എന്‍. കരുണാകരന്‍, പി.വി. വിജയന്‍, കെ.എ. ആന്റണി, എസ്. സിനില്‍, തങ്കമണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്എംഎസ് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിച്ചു
