ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ അസംബ്ലിയും മൂകാഭിനയവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട പിങ്ക് പോലീസ് ഉദ്യോഗസ്ഥ കെ.ആര്‍. സീമ ലഹരിവിരുദ്ധ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സന്‍, പി ടി എ പ്രസിഡന്റ് എം.വി. രാജീവ്, എം പി ടി എ പ്രസിഡന്റ് ലൗലി ജോര്‍ജ്, പിങ്ക് പോലീസ് ഉദ്യോഗസ്ഥ പി.സി. സാവിത്രി എന്നിവര്‍ സന്നിഹിതരായി.
ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ആളൂര്‍ ആര്‍ എം എച്ച് എസ് എസിലെ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ മൂകാഭിനയവും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു
