കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ്എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, കൊടകര കൃഷി ഓഫീസര്‍ ജെ. നയനതാര, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു, കൊടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. കെ. പത്മനാഭന്‍, പ്രനില ഗിരീശന്‍, എം.എം. ഗോപാലന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി എ.ആര്‍, പാടശേഖരസമിതി പ്രതിനിധികള്‍, എ ഡി സി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, പച്ചക്കറി ക്ലസ്റ്റര്‍ ഭാരവാഹികള്‍, എക്കോഷോപ്പ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി. ഗുണമേന്മയുള്ള വിവിധ ഇനം നടീല്‍ വസ്തുക്കളുടെ വിപണനവും ഉണ്ടായി.
കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു
