സ്റ്റാഫ് സെക്രട്ടറി കെ.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ. റിട്ട. അധ്യാപകന്‍ എം.എ. പോള്‍ അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ. റിട്ട. പ്രിന്‍സിപ്പാള്‍ കെ.കെ. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം എസ്.ഐ. ആയി പ്രമോഷന്‍ ലഭിച്ച കൊരട്ടി സ്‌റ്റേഷനിലെ എസ്.ഐ. സി.പി. ഷിബു, തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനിലെ എസ്.ഐ. ഉണ്ണികൃഷ്ണന്‍, അഖിലേന്ത്യാ ട്രെയ്ഡ് ടെസ്റ്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചാലക്കുടി ഐടിഐ യിലെ കെ.കെ. സഞ്ജയ്കുമാര്‍ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ എന്‍എസ്എസ് യൂണിറ്റിന് ടൂള്‍സും കൈമാറി. അധ്യാപകരായ പി.പി. രവീന്ദ്രന്‍, പി.സി. അജീഷ് കുമാര്‍, ട്രഷറര്‍ ജോയ് മംഗലന്‍, കെ. അശോക് കുമാര്‍, സി.പി. ഷിബു, ജയപ്രകാശ് ചക്ക മീത്തില്‍, വി.ഡി. റെസിന്‍, ഷമ്മി പനയ്ക്കല്‍, മറിയാമ്മ പോള്‍, ജോബി ജോസഫ്, സുരേഷ് കടുപ്പശ്ശേരിക്കാരന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ജോഫി ജോസ്, കണ്‍വീനര്‍ ലൈജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി ഗവ. ഐ.ടി.ഐയിലെ 1991-93 മെഷിനിസ്റ്റ് ബാച്ചിന്റെ ഫാമിലി കൂട്ടായ്മയായ സൗഹൃദം 2024 സംഘടിപ്പിച്ചു
