ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എല്‍എസ്എസ് , യുഎസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിശിഷ്ടാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ്, പഞ്ചായത്തംഗം പുഷ്പാകരന്‍ ഒറ്റാലി, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, എസ്എംസി ചെയര്‍മാന്‍ .ടി.ആര്‍. സുരേഷ് ബാബു, എംപിടിഎ പ്രസിഡന്റ് റീന റെക്‌സിന്‍, പി ടി എ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീജിത്ത്, ഒ എസ് എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, അധ്യാപകരായ എ.കെ. അമൃതപ്രിയ, വി.പി. ദേവസി, സ്‌കൂള്‍ പ്രധാനാധ്യാപിക എം.വി. ഉഷ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെഎ. കുഞ്ഞുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം 2024 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
