വെള്ളിക്കുളങ്ങര കപ്പേള ജംഗ്ഷന്‍, ബസ്റ്റാന്‍ഡ് പരിസരം, പെട്രോള്‍ പമ്പ് പരിസരം, സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞത് കാല്‍നടക്കാര്‍ഡക്കും ദുരിതമായിട്ടുണ്ട്. ഇരിങ്ങാലക്കുട, തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നായി എഴുപതിലേറെ ബസുകള്‍ എത്തുന്ന വെള്ളിക്കുളങ്ങര ബസ്റ്റാന്‍ഡ് പരിസരത്ത് കുഴികള്‍ രൂപപ്പെട്ടിട്ട് നാളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് താല്‍ക്കാലികമായി കുഴികളടക്കുന്ന പണി ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കുഴികള്‍ നിറഞ്ഞ റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ബുദ്ധിമുട്ടുകണക്കിലെടുത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെള്ളിക്കുളങ്ങരയിലെ ഓട്ടോ തൊഴിലാളികള്‍ മണ്ണും കല്ലും ഉപയോഗിച്ച് താല്‍ക്കാലികമായി കുഴികള്‍ മൂടിയിരുന്നെങ്കിലും മഴ ശക്തമായതോടെ കൂടതല്‍ കുഴികള്‍ റോഡില്‍ രൂപപ്പെട്ടിരിക്കുകയാണ്. യാത്ര ദുരിതം പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വെള്ളിക്കുളങ്ങര ചാലക്കുടി റോഡിലെ വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
