അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ പ്രൊജക്ട് ഓഫീസര്‍ അഞ്ജലി സാബു, അനീറ്റ ബേബി, മെഡിക്കല്‍ ടീം അംഗങ്ങലായ റോഷ്‌നി രാജു, ജിന എന്‍. ജോണി, സാന്ദ്ര ബാലന്‍, ഫാത്തിമ ഷംസുദ്ദീന്‍, എ.ഐ. നെഹ്‌ല, റോസ്‌മോള്‍, അമീന ജാഫര്‍, ഹസ്‌വ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ജെല്‍വ കിഴക്കൂടന്‍, ജെലിപ്‌സ് പോള്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. നേത്രവൈകല്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് തുടര്‍ നേത്രചികിത്സകളും മിതമായ നിരക്കില്‍ പരിശോധന നടത്തുന്നതിനുള്ള അവസരവും ലിറ്റില്‍ ഫഌര്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വരന്തരപ്പിള്ളി സി.ജെ.എം.എ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
