വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമപരമായി നിര്‍മാര്‍ജനം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക സമിതി പ്രസിഡന്റ് കെ.കെ. ഗോഖലെ അധ്യക്ഷത വഹിച്ചു. രാജു കിഴക്കൂടന്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എ. ജീഷ്മ, പി.എസ്. പ്രീജു, ഭാരവാഹികളായ പി.എം. ഉമര്‍, റപ്പായി പൊന്നാരി പാടശേഖര കമ്മിറ്റി ഭാരവാഹികളായ ജോജു മഞ്ഞളി, ടി.എസ്. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കവിത കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ കര്‍ഷകരുടെയും അംഗീകൃത ഷൂട്ടര്‍മാരുടെയും സംയുക്തയോഗം സംഘടിപ്പിച്ചു
