പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് എന്‍.വി. പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ജിയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ച ടി.എസ്. ശാലു, ഇന്‍ഡോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ 12 മുതല്‍ 14 വയസ് വരെയുള്ള വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ നിവേദ് കൃഷ്ണ എന്നിവരെ അനുമോദിച്ചു. സാന്ത്വനം ട്രസറ്റ് സെക്രട്ടറി കെ. സുധാകരന്‍, ട്രസ്റ്റ് അംഗം കെ.കെ. രാജന്‍, വാര്‍ഡ് അംഗം ഷൈലജ ടീച്ചര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് ഡിവിഷന്‍ അംഗം കവിത സുനില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
