മഴ നനഞ്ഞും പ്രകൃതിയെ അറിഞ്ഞും വിദ്യാര്‍ഥികള്‍ നടത്തിയ മഴനടത്തത്തില്‍ വന്‍ പങ്കാളിത്തം. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച് മൈസൂര്‍ ആട്ടുപാലം വഴി വലിയകുളംവരെ പ്രകൃതി സുന്ദരമായ കാട്ടുവഴികളും മലമടക്കുകളും കടന്നായിരുന്നു യാത്ര
ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല സംഘടിപ്പിച്ച മഴനടത്തം യുവസമിതി പ്രവര്‍ത്തക ടി.വി. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവസമിതിയുടെയും പ്രവര്‍ത്തകര്‍ കൂടാതെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അസ്മാബി എംഇഎസ് കോളേജ്, അന്‍സാര്‍ വിമന്‍സ് കോളേജ്, പ്രജ്യോതിനികേതന്‍ കോളേജ്, സെന്റ് ജോസഫ്സ് കോളേജ്, ്രൈകസ്റ്റ് കോളേജ്, വിവേകാനന്ദ കോളേജ്, ശ്രീകൃഷ്ണ കോളേജ്, കാര്‍മ്മല്‍ കോളേജ്, സെയ്ന്റ് അലോഷ്യസ് കോളേജ്, ശ്രീനാരായണ ഗുരു കോളേജ്, വഴുക്കും …