കാന്താരി ഹോട്ടല്‍ ഉടമ നെന്മണിക്കര തൊട്ടി പറമ്പില്‍ ചന്ദ്രന്‍, പുതുക്കാട് സ്വദേശികളായ കിഴുക്കാരന്‍ വീട്ടില്‍ സേവ്യര്‍, കിഴിക്കാടന്‍ ജസ്റ്റിന്‍ എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധം ഹോട്ടല്‍ മാലിന്യം ഉപേക്ഷിച്ചുവെന്നാണ് കേസ്. ദിവസങ്ങളായി ഹോട്ടലിലെ വേസ്റ്റ് മാലിന്യം കുഴികളിലാക്കി സൂക്ഷിച്ച് രാത്രിയില്‍ റോഡ് സൈഡുകളില്‍ തട്ടുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പുതുക്കാട് സെന്ററില്‍ കേരള ബാങ്കിന് സമീപത്തെ കാനയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മാലിന്യത്തിന്റെ ദുര്‍ഗന്ധം പരന്നതോടെയാണ് സംഭവം പുറത്തായത്. പുതുക്കാട് ടൗണ്‍ മദ്ധ്യത്തില്‍ തന്നെ മാലിന്യം തള്ളിയത് ആളുകളെ ഞെട്ടിച്ചിരുന്നു. വന്‍ പ്രതിഷേധവും സംഭവത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ ദാസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒ സേവിസ്, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.