ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷനായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് മുഖ്യാതിഥി ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുഖ്യാതിഥി ആദരിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.എസ്. ആശാറാണി, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം രാധ വിശ്വംഭരന്‍, സ്റ്റാഫ് സെക്രട്ടറി യു.പി. ഉഷ കുമാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ മെയ്ന്റനന്‍സ് ഗ്രാന്റായി അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം.