ഫാദര്‍ ജോബ് വടക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാദര്‍ ഡേവിസ് ചെറയത്ത്, അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ഊക്കന്‍, കൈകാരന്മാരന്മാരായ ബേബി എടാട്ടുകാരന്‍, പോള്‍ പയ്യപ്പിള്ളി, ഔസേപ്പ് എറ്റുമാനൂക്കാരന്‍, പോളി കണ്ണംകൂടം, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കുഴിയാനി മറ്റത്തില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ റോബിന്‍ കൊച്ചുപുരയ്ക്കല്‍, ഷിജോ ഞെരിഞ്ഞാംപിള്ളി, ഭാരവാഹികളായ ജേക്കബ് നടുവില്‍പീടിക, പോള്‍ മഞ്ഞളി, മനോജ് കോഴിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 15നാണ്് ഊട്ടു തിരുനാള്‍ നടക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ദിവസവും വൈകിട്ട് 5.30ന് കുര്‍ബാനയും, നൊവേനയും, ലദിഞ്ഞും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ദിനമായ 15ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, ഊട്ട് ആശീര്‍വാദ ചടങ്ങുകള്‍ക്ക് ഫാ. ഡേവിസ് പട്ടത്ത് കാര്‍മികനാകും. 10.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജോസഫ് ചാലിശേരി മുഖ്യകാര്‍മ്മികനാകും. ഫാദര്‍ റോയ് വേളകൊമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.
പ്രസിദ്ധമായ വേലുപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
