ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, സഹകരമ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ കെ.സി. ബിന്ദു എന്നിവര്‍ നയിക്കുന്ന ജാഥയില്‍ പി.എ. സജീവന്‍, കെ.വി. മണിലാല്‍, സി.ആര്‍. രേഖ, പി.എസ്. കൃഷ്ണകുമാര്‍, എം.വി. കെ.കെ. അശോകന്‍, എം.വി. ബിന്ദ്യ, കെ.സി. ബൈജു എന്നിവരാണ് ജാഥാംഗങ്ങള്‍. ആമ്പല്ലൂരില്‍ നടന്ന യോഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എം. ചന്ദ്രന്‍, പി.കെ. ശേഖരന്‍, ടി.കെ. ഗോപി, സി.കെ. ആനന്ദകുമാരന്‍, കെ.കെ. അശോകന്‍, ആന്റോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി
