nctv news pudukkad

nctv news logo
nctv news logo

 പ്രൗഡോജ്ജ്വലമായി കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ്. 250 ലേറെ പ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി

kerala vision nexus award

അധസ്ഥിത സ്‌നേഹത്തന്റെ പേരില്‍ പൊള്ളക്കണക്കുകള്‍ മാത്രമാണുള്ളതെന്നും അവരുടെ ഉന്നമനത്തിനായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ചലച്ചിത്ര താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. കേരളാവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലക്കപ്പാറപോലുള്ള സ്ഥലങ്ങളില്‍ കുട്ടികളുടെ പഠനത്തിന് സഹായകമായ രീതിയില്‍ ബ്രോഡ് ബാന്റ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയ കേരളാ വിഷന്‍ അധികൃതരെ സുരേഷ് ഗോപി അനുമോദിച്ചു. മാധ്യമപ്രവര്‍ത്തനത്തിലും ബ്രോഡ് ബാന്റ് സേവനങ്ങളിലും മാനുഷിക പരിഗണന പുലര്‍ത്തുന്ന കേരളാ വിഷന്റെ സമീപനം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കളക്ടര്‍ മാമനായി മാറിയ കഥ പറഞ്ഞ് മുഖ്യാതിഥിയായി പങ്കെടുത്ത കളക്ടര്‍ സദസ്സിനെ കയ്യിലെടുത്തു. ആലപ്പുഴയില്‍ കളക്ടറായി ചുമതലയേറ്റ് ആദ്യം ഒപ്പു വച്ച കുട്ടികളുടെ അവധി ഉത്തരവും ഫേസ്ബുക്ക് പോസ്റ്റുമാണ് തന്നെ കുട്ടികളുടെ കളക്ടര്‍മാമനാക്കിയതെന്നും വിവിധാവശ്യങ്ങള്‍ക്കായി കുട്ടികള്‍ തന്നെ സമീപിക്കാനന്‍ തുടങ്ങിയെന്നും കളക്ടര്‍ പറഞ്ഞു. അങ്ങനെയാണ് കോവിഡ് മൂലം മാതാപിക്കാളെ നഷ്ടപ്പെട്ട കുട്ടികളുടെ തുടര്‍ പഠനത്തിനായി സഹായം ലഭ്യമാക്കാന്‍ തുടങ്ങിയതെന്നും ഇതിനായി ആദ്യം സമീപിച്ചത് തെന്നിന്ത്യന്‍ താരവും സുഹൃത്തുമായ അല്ലു അര്‍ജുനെയാണെന്നും കളക്ടര്‍ പറഞ്ഞു. അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മ്യീണിറ്റി ഹാളില്‍ നടന്ന കേരളാ വിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങില്‍ ഇന്‍ഫൊ നെക്‌സസ് കേബിള്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ആന്റോ വി മാത്യു അധ്യക്ഷത വഹിച്ചു. കോടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം ദിനില്‍ പാലപ്പറമ്പില്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ ജി രാജേഷ്, സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, കെസിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പിപി സുരേഷ്‌കുമാര്‍, സിഒഎ ജില്ലാ പ്രസിഡന്റ് ടിഡി സുഭാഷ്, സിഒഎ ജില്ലാ സെക്രട്ടറി പി ആന്റണി, കേരളാ വിഷന്‍ തൃശൂര്‍ ചെയര്‍മാന്‍ പി എം നാസര്‍, കേരളാവിഷന്‍ തൃശൂര്‍ മാനേജിംഗ് ഡയറക്ടര്‍ ജയപ്രകാശ്, കുന്നംകുളം സിസിടിവി ചെയര്‍മാന്‍ ടിവി ജോണ്‍സന്‍, സിഒഎ പുതുക്കാട് മേഖല പ്രസിഡന്റ് എം എല്‍ ജോബി, സിഒഎ പുതുക്കാട് മേഖല സെക്രട്ടറി കെ ഐ ഷീഫര്‍, ഇന്‍ഫൊനെക്‌സസ് കേബിള്‍ നെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ പി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ച സുരേഷ് ഗോപിക്കും മുഖ്യാതിഥിയായി പങ്കെടുത്ത കളക്ടര്‍ വി ആര്‍ കൃഷ്ണതേജയ്ക്കും ഇന്‍ഫൊ നെക്‌സസ് കേബിള്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ആന്റോ വി മാത്യു, ഇന്‍ഫൊനെക്‌സസ് കേബിള്‍ നെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ മോഹനന്‍, മുന്‍ ചെയര്‍മാന്‍ എന്‍ പി മുരളി എന്നിവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ടിസിവി ഉത്സവ്, എന്‍സിടിവി എന്നീ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചത്. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും കേരളാ വിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് പ്രൗഡഗംഭിരമായി.

Leave a Comment

Your email address will not be published. Required fields are marked *