വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഗസ്റ്റിന് വാതില്ലാ അധ്യക്ഷനായി. ഇ.എ. ഓമന മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാദര്‍ സജില്‍ കണ്ണനായ്ക്കല്‍, സിസ്റ്റര്‍ ആഷ, കേന്ദ്രസമിതി കണ്‍വീനര്‍ ജോയ് ആറ്റുപുറം, ഏകോപന സമിതി പ്രസിഡന്റ് ജീസ് ചിറമ്മല്‍, വിശ്വാസ പരിശീലന സെക്രട്ടറി ലിജി ജോസ്, ടി.ജെ. ടോണി, എഡ്‌വിന്‍ തെക്കുംപുറം, ജോണ്‍ ബിജു, സെറിന്‍ ബിജു, ഡോണ്‍ ബ്രിട്ടോ, ശാന്തി മരിയ എന്നിവര്‍ സന്നിഹിതരായി. സമാപന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍ ദേവസി പന്തല്ലൂക്കാരന്‍ പ്രഭാഷണം നടത്തി.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി
