കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.എസ്. മുരളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അനുമോദിച്ചു. വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ വിന്‍സന്‍ പല്ലിശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗം കെ.വി. സുഭാഷ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ലേഖ എന്‍. മേനോന്‍, പ്രധാനാധ്യാപിക കെ.എസ്. ഉദയ, പിവി സമിതി സെക്രട്ടറി ജോര്‍ജ്ജ് പടിഞ്ഞാറേത്തല, സമിതി ട്രഷറര്‍ നിവിന്‍ ജോസഫ് വടക്കേത്തല, പിടിഎ പ്രസിഡന്റ് വി.കെ. സുമേഷ്, എംപിടിഎ പ്രസിഡന്റ് ജിജി ജോയ്, പറപ്പൂക്കര എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക പി. സ്വപ്‌ന, പിടിഎ വൈസ് പ്രസിഡന്റ് സി.കെ. ബിനേഷ്, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി കെ.ഡി. ബിജു, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ടി. ഷാജു യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
