നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ മഴവില്‍കൂട്ടം ബാലസംഘത്തിലെ കുട്ടികളാണ് ലഹരിക്കെതിരെയുള്ള പ്ലകാര്‍ഡുകളുമായി പോസ്റ്റര്‍ പ്രചരണം നടത്തിയത്. നന്തിപുലത്തെ പ്രദേശത്തെ പലയിടങ്ങളിലും കുട്ടികള്‍ പോസ്റ്റര്‍ പതിച്ചു. നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതി സെക്രട്ടറി സി.എസ്. ദിലീപ് കുമാര്‍, കരയോഗം സെക്രട്ടറി സി.എ. വേലു, മഴവില്‍ക്കൂട്ടം ബാലസംഘം പ്രവര്‍ത്തകരായ അഞ്ജലി, സി.ബി. ഭാഗ്യരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
വരന്തരപ്പിള്ളി നന്തിപുലത്ത് ലഹരിക്കെതിരെ പോസ്റ്റര്‍ പ്രചരണവുമായി കുരുന്നുകള്‍
