വരന്തരപ്പിള്ളി സെന്റര്‍ റിംഗ് റോഡിലാണ് വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണറില്‍ നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു രൂപക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും 5 രൂപക്ക് 5 ലിറ്റര്‍ സാധാരണ വെള്ളവും ലഭിക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് വാട്ടര്‍ എടിഎമ്മിനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, റോസിലി തോമസ്, അംഗങ്ങളായ എം.ബി. ജലാല്‍, ജോജോ പിണ്ടിയാന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.