nctv news pudukkad

nctv news logo
nctv news logo

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഒരുങ്ങുന്നു

water atm

 വരന്തരപ്പിള്ളി സെന്റര്‍, ചിമ്മിനി ഡാം എന്നിവിടങ്ങളിലാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന എടിഎം ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണര്‍, ചിമ്മിനി ഡാം പരിസരത്ത് പുതിയതായി കുഴിച്ച കുഴല്‍ കിണര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു രൂപക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും 5 രൂപക്ക് 5 ലിറ്റര്‍ സാധാരണ വെള്ളവും ലഭിക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് വാട്ടര്‍ എടിഎമ്മിനായി വരന്തരപ്പിള്ളി പഞ്ചായത്ത് വകയിരുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *