nctv news pudukkad

nctv news logo
nctv news logo

Local News

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു അമ്പഴക്കാടനെ പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

മുന്‍ എംഎല്‍എ അനില്‍ അക്കര ബിജു അമ്പഴക്കാടനെ അനുമോദിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ പോള്‍സണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, സി.സി. ശ്രീകുമാര്‍, പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കെ.ജെ. ജോജൂ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

mannampetta eye camp

ആമ്പല്ലൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് & മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി മണ്ണംപേട്ടയില്‍ സൗജന്യ നേത്രപരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഒ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. നാഗാര്‍ജുന ഔഷധ മിത്രം അവാര്‍ഡ് ലഭിച്ച സൗമ്യ ബിജുവിനെ എംഎല്‍എ ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു. എ.എസ്. ജിനി, എസ്. ഐശ്വര്യ, ബോര്‍ഡ് അംഗങ്ങളായ ജിരീഷ് ജോര്‍ജ്, മാര്‍ട്ടിന്‍ മഞ്ഞളി, എന്‍.വി. വിജയന്‍, ജേക്കബ് പന്തലുകാരന്‍, സൗമ്യ ബിജു, ബെന്‍സി ഐ ജി, ജി. അനിത എന്നിവര്‍ സന്നിഹിതരായി.

pudukad arrest

പാലിയേക്കരയിൽ മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി രണ്ട് യുവാക്കളെ പുതുക്കാട് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു

 തൈക്കാട്ടുശ്ശേരി മാമ്പ്രക്കാരൻ വീട്ടിൽ 25 വയസുള്ള ആൽബിൻ, നെട്ടിശ്ശേരി പോർക്കളങ്ങാട് വീട്ടിൽ 25 വയസുള്ള ദിൽജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് ഗ്രാമോളം എംഡിഎംഎ പിടികൂടി.പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10 മണിയോടെ എംഡിഎംഎ വില്പന നടത്താൻ നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അരലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. പുതുക്കാട് മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവരെന്നും, ഇവർക്ക് മയക്കുമരുന്ന് …

പാലിയേക്കരയിൽ മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി രണ്ട് യുവാക്കളെ പുതുക്കാട് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു Read More »

kelithodu palam

സംസ്ഥാനത്തെ പാലം വികസനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത് മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

 പുതുക്കാട് ചെറുവാള്‍ റോഡിലെ കേളിതോടിന് കുറുകെയുള്ള കേളിത്തോട് പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തുടനീളമായി നൂറു പാലങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യം വെച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ ലക്ഷ്യപദത്തിലേയ്ക്ക് എത്തുകയാണ്. പശ്ചാത്തല വികസനത്തില്‍ പാലം നിര്‍മാണത്തിനുള്ള പങ്ക് വളരെ വലുതാണ്. പാലം നിര്‍മ്മാണത്തില്‍ എല്ലാമാസവും തുടര്‍ന്നുപോരുന്ന പരിശോധനകള്‍, അവലോകനങ്ങള്‍, പ്രശ്‌നപരിഹാരങ്ങള്‍ എന്നിവയാണ് സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേളിത്തോട് പാലത്തിനു സമീപം നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത …

സംസ്ഥാനത്തെ പാലം വികസനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത് മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More »

തൊഴിലവസരം

ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് ജിഎന്‍എം യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 5ന് രാവിലെ 10.30 ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497623570 എന്ന നമ്പറില്‍ വിളിക്കുക. ആശപ്രവര്‍ത്തകരെ നിയമിക്കുന്നു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുന്നതിനുവേണ്ടി എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും …

തൊഴിലവസരം Read More »

ഫെബ്രുവരി 24ന് കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 15 പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സദാശിവന്‍, അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, ജില്ല പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ …

ഫെബ്രുവരി 24ന് കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 15 പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി Read More »

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് പികെഎസ് കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രകടനം നടത്തി

പൊതുയോഗം ഏരിയാ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. മണി, അമ്പിളി സോമന്‍, പി.കെ. രാജന്‍, പി.സി. സുബ്രന്‍, കെ.കെ. ഷാജു, വിജിത ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, വാര്‍ഡ് അംഗം ദിനില്‍ പാലപ്പറമ്പില്‍, എസ്.എസ്.കെ. ജില്ലാ ഓഫീസര്‍ ഡോ. എന്‍.ജെ. ബിനോയ്, കൊടകര ബി.പി.സി. വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ പി. എക്‌സ്. റോയ് …

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു Read More »

വരന്തരപ്പിള്ളി പഞ്ചായത്തിലെ കച്ചേരി കടവ് പാലത്തിന്റെ അപ്രോച് റോഡ് നിര്‍മ്മാണത്തിനായുള്ള ഭരണാനുമതി ലഭിച്ചതായും ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ അറിയിച്ചു

1.67 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി. നേരത്തെ 490 ലക്ഷം രൂപ ചിലവില്‍ കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം സാധ്യമല്ലാത്ത നിലയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥലം ലഭ്യമാക്കി സ്ഥലമുടമകള്‍ക്ക് പണവും വിതരണം ചെയ്തു. എത്രയും വേഗം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിച്ച് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് എം എല്‍ എ അറിയിച്ചു.

വേനല്‍ കനത്തിട്ടും കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മാണം ഇതുവരെ തുടങ്ങിയില്ല;

കുടിവെള്ള ജലസേചന പദ്ധതി പ്രവര്‍ത്തനം അവതാളത്തില്‍, വരള്‍ച്ച ഭീതിയില്‍ കാര്‍ഷിക മേഖല. സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതെന്നാണ് അധികൃതര്‍ അറിയിച്ചത്.

തൊഴിൽ വാർത്തകളും അറിയിപ്പുകളും

‘ടാലെന്റ് വേവ് 24’ തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷനും ( കെ കെ ഇ എം) സംയുക്തമായി ‘ടാലെന്റ് വേവ് 24’ തൊഴിൽ മേളയും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. പഴയന്നൂർ, ചൊവ്വന്നൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി 29 ന് വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ എസ്എസ്എൽസി മുതൽ ഉയർന്ന …

തൊഴിൽ വാർത്തകളും അറിയിപ്പുകളും Read More »

akshaya job vacancy

ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 14 ഇടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി വിഭാഗത്തിന് പൂങ്കുന്നം ജം. (തൃശ്ശൂർ കോർപ്പറേഷൻ), വി.ആർ. പുരം – തച്ചൂടപ്പറമ്പ് റോഡ് (ചാലക്കുടി മുനിസിപ്പാലിറ്റി), കുന്നംകുളം ഗുരുവായൂർ റോഡ് (കുന്നംകുളം മുനിസിപ്പാലിറ്റി), കുറാഞ്ചേരി (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി), നന്തിപുലം (വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്), കയ്പ്പമംഗലം ബീച്ച് (കയ്‌പമംഗലം ഗ്രാമപഞ്ചായത്ത്), സൗത്ത് കൊണ്ടാഴി (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്), ചേലക്കോട് (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്) എന്നീ ലൊക്കേഷനുകളാണ് അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിനായി തൃശ്ശൂർ കോർപ്പറേഷനിൽ ഈസ്റ്റ് ഫോർട്ട്, ടി.ബി. റോഡ് ലൊക്കേഷനുകളിലേക്കും കണ്ഠേശ്വരം ജം. …

ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 14 ഇടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു Read More »

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഷാന്റോ കൈതാരത്തിനെ തെരഞ്ഞെടുത്തു

എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ കെ.വി. ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഷാന്റോ കൈതാരത്തിന് 14 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ഗീത ജയന് നാലുവോട്ടുകള്‍ ലഭിച്ചു. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ മധുസൂദനന്‍ വരണാധികാരിയായിരുന്നു23 അംഗ ഭരണസമിതിയിലെ യുഡിഎഫ് പക്ഷത്തുള്ള അഞ്ചുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാന്റോ മനുഷ്യാവകാശപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ …

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഷാന്റോ കൈതാരത്തിനെ തെരഞ്ഞെടുത്തു Read More »

parappukara panchayath

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ആലത്തൂരിലെ പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം എ. രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി.ആര്‍. ലാലു എന്നിവര്‍ പ്രസംഗിച്ചു. 1.86 ലക്ഷം രൂപ ചിലവിലാണ് പൈപ്പ് ലൈന്‍ നീട്ടിയത്.

pudukad, nellayi train

 ആലുവ ശിവരാത്രിയോടനുബന്ധിച്ച് ആലുവ വരെ നീട്ടിയ സ്‌പെഷല്‍ ട്രെയിനിന് പുതുക്കാട്, നെല്ലായി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചു

മാര്‍ച്ച് 8 വെള്ളിയാഴ്ച രാത്രി 11.33 ന് ട്രെയിന്‍ പുതുക്കാട് സ്‌റ്റേഷനിലും രാത്രി 11.39ന് നെല്ലായി സ്‌റ്റേഷനിലും എത്തിച്ചേരും. തിരിച്ച് മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ ആലുവയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.15ന് പുറപ്പെട്ട് നെല്ലായിയില്‍ രാവിലെ 6.13നും പുതുക്കാട് രാവിലെ 6.19നും എത്തിച്ചേരും. ഈ ട്രെയിനിന് പുറമെ മാര്‍ച്ച് 8 ന് 16325 നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ്സിന് മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി അങ്ങാടി സ്‌റ്റേഷനുകളില്‍ മാര്‍ച്ച് 8ന് അധിക സ്‌റ്റോപ്പ് അനുവദിച്ചു. …

 ആലുവ ശിവരാത്രിയോടനുബന്ധിച്ച് ആലുവ വരെ നീട്ടിയ സ്‌പെഷല്‍ ട്രെയിനിന് പുതുക്കാട്, നെല്ലായി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചു Read More »

water break

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം

പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2020ല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതേ കുറിച്ച് രവീന്ദ്രനാഥ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത.്എത്രയും വേഗം പദ്ധതി നടപ്പിലാക്കിയതായി ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ആര്‍ഡിഡി, എ.ഡി, ഡയറ്റ് …

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം Read More »

vendore school

വെണ്ടോര്‍ സെന്റ് മേരീസ് യു.പി. സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. തിരക്കഥാകൃത്ത് ഹരി പി. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ പാദര്‍ ജോസ് പുന്നോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സമിത സെബാസ്റ്റ്യന്‍, ഫസ്റ്റ് അസിസ്റ്റന്റ് ഇ. ജിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

chocherikunnu temple

പുത്തൂര്‍ ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യ മഹോത്സവവും ആഘോഷിച്ചു

രാവിലെ ഗണപതി ഹോമം, മുളപൂജ, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശീവേലി എന്നീ ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വിന്‍ എം. നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശക്കാരുടെ വാദ്യമേളത്തോടെയുള്ള കാവടി വരവ് ക്ഷേത്രത്തിലെത്തി സമാപിച്ചു. പൂയ്യ മഹോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് രാജന്‍ മുളങ്ങാട്ടുകര, സെക്രട്ടറി ഷാജി മുരിയാടന്‍, മുരളിധരന്‍ കാഞ്ഞിര, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. …

പുത്തൂര്‍ ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യ മഹോത്സവവും ആഘോഷിച്ചു Read More »

p. jayarajan

മുകുന്ദപുരം താലൂക്ക് മണ്‍പാത്ര കുടില്‍ വ്യവസായ സഹകരണസംഘത്തിന്റെ ആസ്ഥാനമായ ചിറ്റിശേരിയില്‍ സംഘം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കെ.എ. രതീഷ് വിശിഷ്ടാതിഥിയായും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കമല സദാനന്ദന്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവര്‍ മുഖ്യാതിഥികളായും പങ്കെടുത്തു. സംഘം പ്രസിഡന്റ് കെ.സി. ദേവദാസന്‍, സെക്രട്ടറി എം.കെ. ചന്ദ്രന്‍, പഞ്ചായത്ത് അംഗം വി.ടി. വിജയലക്ഷ്മി, ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ …

മുകുന്ദപുരം താലൂക്ക് മണ്‍പാത്ര കുടില്‍ വ്യവസായ സഹകരണസംഘത്തിന്റെ ആസ്ഥാനമായ ചിറ്റിശേരിയില്‍ സംഘം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി Read More »

congress march

കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജോസഫ്, വിനയന്‍ പണിക്കവളപ്പില്‍, ഔസേഫ് ചെരടായി, ഡേവിസ് അക്കര, ഇ.എ. ഓമന, ബൈജു ഈന്തനച്ചാലി, ലൈസ ലീജോ, സുധിനി രാജീവ്, വാസുദേവന്‍ ആറ്റപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, രാധിക സുരേഷ്, ഷൈജു പട്ടിക്കാട്ടുകാരന്‍, …

കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »