പരിപാടി ബാലതാരം ആഗ്‌ന റോസ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ലോഡ്‌സ് അക്കാദമി പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി എന്‍ഡോമെന്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, ആര്‍ട്ടിസ്റ്റ് ഡേവിസ്, പിടിഎ പ്രസിഡന്റ് സി.വി. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് ഡേവിസ് വരച്ച ആഗ്‌നയുടെ ഛായ ചിത്രം ഫാദര്‍ ജോസ് കിടങ്ങന്‍ ആഗ്‌നയ്ക്ക് കൈമാറി. അധ്യാപകരക്ഷകര്‍ത്തൃദിനത്തോടനുബന്ധിച്ച് കെജിയുടെയും നാലാം ക്ലാസിന്റെയും കോണ്‍വൊക്കേഷന്‍ സെറിമണിയും നടത്തി. ദേവമാതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സന്തോഷ് മുണ്ടന്‍മാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോഡ്‌സ് അക്കാദമി പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍, ഫാദര്‍ സന്തോഷ് മുണ്ടന്മാണി എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങുകള്‍ക്ക് ശേഷം കലാപരിപാടികളും അരങ്ങേറി.
വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി വിദ്യാലയത്തിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും കെജിയുടെയും നാലാംക്ലാസിന്റെയും കോണ്‍വൊക്കേഷന്‍ സെറിമണിയും സംയുക്തമായി നടത്തി
