പുതുക്കാട് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍, വി.വി. പരമേശ്വരന്‍, കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, കെ. സുകുമാരന്‍, പി. തങ്കം, ഐ.ആര്‍. ബാലകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ.വി. രാമകൃഷ്ണന്‍, കെ. സദാനന്ദന്‍, പി.വി. ശാരംങ്ഗന്‍, സി.പി. ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.
പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന് അനുവദിക്കണമെന്നും പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ച ഭീമഹര്‍ജികള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു
